start a new life!

ദിവസവും    വേദപുസ്തകവായന    ശീലമാക്കുക.

"ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പൊക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടത്തിനു ചെത്തി വെടിപ്പാക്കുന്നു." - വി. യോഹന്നാൻ15 : 1-2

start a new life!

ദിവസവും    വേദപുസ്തകവായന    ശീലമാക്കുക.

Read the BIBLE with us.


Psalms - സങ്കീ൪ത്തനങ്ങൾ


A +  A -
1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുംവിൻ .
2 അത്യുന്നതനായ യഹോവ ഭയങ്കരൻ ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.
3 അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4 അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ളാഘ്യഭൂമിയെ തന്നേ.
5 ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
6 ദൈവത്തിന്നു സ്തുതി പാടുവിൻ , സ്തുതി പാടുവിൻ ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ , സ്തുതി പാടുവിൻ .
7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ .
8 ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.