start a new life!

ദിവസവും    വേദപുസ്തകവായന    ശീലമാക്കുക.

"ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പൊക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടത്തിനു ചെത്തി വെടിപ്പാക്കുന്നു." - വി. യോഹന്നാൻ15 : 1-2

start a new life!

ദിവസവും    വേദപുസ്തകവായന    ശീലമാക്കുക.

Read the BIBLE with us.


Psalms - സങ്കീ൪ത്തനങ്ങൾ


A +  A -
1 യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
2 യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
3 അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4 ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ ; അവൻ പരിശുദ്ധൻ ആകുന്നു.
6 അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കും ഉത്തരമരുളി.
7 മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുംത്തരമരുളി; നീ അവർക്കും ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.
9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.